Tourism
- ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. 2006ൽ 85 ലക്ഷം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കുകയുണ്ടായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 23.68% വർദ്ധന കാണിച്ചിരുന്നു. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ സന്ദർശിച്രിക്കേണ്ട 100 സ്ഥലങ്ങളിലൊന്നായി ട്രാവൽ ഏൻഡ് ലിഷർ മാഗസിൻ കേരളത്തെ വിവരിച്ചിരിക്കുന്നു.[1] കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കടൽത്തീരങ്ങളായ കോവളം, വർക്കല, ശംഖുമുഖം, ആലപ്പുഴ, ചെറായി, ബേക്കൽ, മുഴപ്പലിങ്ങാട് തുടങ്ങിയവയും അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയ കായലുകളും നെയ്യാർ,മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം,പൊൻമുടി,വയനാട്,പൈതൽ മല, വാഗമൺ തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും വന്യജീവിസംരക്ഷണ കേന്ദ്രങ്ങളായപെരിയാർ കടുവ സംരക്ഷിത പ്രദേശം,ഇരവികുളം ദേശീ
കടൽത്തീരങ്ങൾ
-
580 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് കോവളം. 1930-കളിൽത്തന്നെ യൂറോപ്പിൽനിന്നുള്ള വിനോദസഞ്ചാരികൾ ഇവിടം സന്ദർശിച്ചിക്കാൻ തുടങ്ങിയിരുന്നു. [2][3] കൂടാതെ ബേക്കൽ, മുഴപ്പലിങ്ങാട്, ആലപ്പുഴ, വർക്കല, ശംഖുമുഖം, ചെറായി തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല കടൽത്തീരങ്ങളും കേരളത്തിലുണ്ട്. [4]
കായലുകൾ
കെട്ടുവള്ളങ്ങളും കായലുകളമാണ് മറ്റൊരു പ്രധാന ആകർഷണം - അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയവ എടത്തുപറയേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ് [5].മലയോരകേന്ദ്രങ്ങൾ
നെയ്യാർ,മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം,പൊൻമുടി,വയനാട്,പൈതൽ മല, വാഗമൺ എന്നിവയാണ് ചില പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ. പത്തനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ""പെരുന്തേനരുവി."" റാന്നി താലൂക്കിലെ വെച്ചൂച്ചിറ പഞ്ചായത്തിലാണു് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതു.തീർഥാടനകേന്ദ്രങ്ങൾ
ശബരിമല, ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രം, വൈക്കം, ഏറ്റുമാനൂർ, ആറന്മുള, തൃപ്പൂണിത്തുറ, തൃപ്രയാർ, വാഴപ്പള്ളി മഹാക്ഷേത്രം, ബീമാപള്ളി , പാറേൽപ്പള്ളി, ചേരമാൻ ജുമാ മസ്ജിദ്, മലയാറ്റൂർ, എടത്വാ, തിരുവല്ല, തൃശ്ശൂർ, ചങ്ങനാശ്ശേരി, ആലപ്പുഴ, കോട്ടയം, തെക്കൻ കുരിശുമല, കൊടുങ്ങല്ലൂർ,മാലിക് ദിനാർ മസ്ജിദ്, കാസർകോട്,മമ്പുറം മഖാം, കുണ്ടൂർ മഖാം, പുത്തൻപള്ളി, മൂന്നാക്കൽ, വെളിയങ്കോട്മലപ്പുറം പാറപ്പള്ളി, മടവൂർ മഖാം, മിശ്കാൽ പള്ളി, കോഴിക്കോട് [6]വന്യജീവിസംരക്ഷണ കേന്ദ്രങ്ങൾ
കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്. 1934-ൽ ആരംഭിച്ച പെരിയാർ ടൈഗർ റിസർവാണ ആദ്യത്തേത്. ദേശീയോദ്യാനങ്ങൾ കൂടാതെ 15 വന്യജീവിസംരക്ഷണകേന്ദ്രങ്ങളും ഉണ്ട്. ഇതിൽ മൂന്നെണ്ണം പക്ഷിസങ്കേതങ്ങളാണ്. നീലഗിരി, അഗസ്ത്യവനം, എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട്.ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടിച്ചോല എന്നിവയാണ് 5 ദേശീയോദ്യാനങ്ങൾ. പെരിയാർ, നെയ്യാർ, പറമ്പിക്കുളം, പേപ്പാറ, ചെന്തുരുണി, ചിന്നാർ, തട്ടേക്കാട്, മംഗളവനം, ചിമ്മിനി, പീച്ചി-വാഴാനി, വയനാട്, ചൂളന്നൂർ-മയിൽ സങ്കേതം, ഇടുക്കി, കുറിഞ്ഞി, ആറളം എന്നിവയാണ് വന്യജീവി സങ്കേതങ്ങൾ.യോദ്യാനം എന്നിവയും ഉൾപ്പെടുന്നു
Comments
Post a Comment